പഠനോപകരണ വിതരണം

Tuesday 10 June 2025 12:54 AM IST

റാന്നി : മോതിരവയൽ വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ 52 നഗറിൽ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ലഹരി വിരുദ്ധ സെമിനാറും നടത്തി. വാർഡ് അംഗം അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് ബിജു വെള്ളാറമല അദ്ധ്യക്ഷതവഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ.ജയൻ മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണൻകുട്ടിപാറ തെക്കേതിൽ, വേണു സജി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യേശുദാസൻ, കെ.അനൂപ്, പ്രകാശ്.എഫ്, മീര പണിക്കർ, സെൻജിത്.പി എന്നിവർ സംസാരിച്ചു.