വിദ്യാർത്ഥികളുടെ പ്രകൃതി നടത്തം 

Tuesday 10 June 2025 12:55 AM IST

പഴകുളം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഴകുളം കെ.വി.യു.പി സ്‌കൂൾ വിദ്യാർത്ഥികൾ പ്രകൃതി നടത്തം നടത്തി. കാവും കുളവും തോടും പുനരുജ്ജീവിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന ചിന്ത പുതുതലമുറയ്ക്ക് പകർന്നുനൽകാൻ ഈ യാത്രയിലൂടെ കഴിഞ്ഞു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. ഹെഡ്മിസ്ട്രസ് വി.എസ്.വന്ദന, അദ്ധ്യാപകരായ കെ.എസ്.ജയരാജ്, ഐ.ബസീം, കവിതാ മുരളി, ലക്ഷ്മിരാജ്, വി.ബീന, ജെ.ജൂലിമോൾ, ബി.സ്മിത, ശാലിനി.എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.