പി.എസ്.സി അഭിമുഖം നടത്തും

Tuesday 10 June 2025 12:04 AM IST

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (പട്ടികജാതി,

പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 639-641/2024, 759/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (പട്ടികജാതി) (കാറ്റഗറി നമ്പർ 536/2024), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 800/2024), കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 185/2024) തസ്തികകളിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗംതീരുമാനിച്ചു.

വി​വി​ധ തസ്തി​കകളി​ൽ ചു​രു​ക്ക​പ്പട്ടി​ക​, സാദ്ധ്യതാപട്ടി​ക, ​മു​ഖ്യ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​അ​ർ​ഹ​താ​പ​ട്ടി​ക​ പ്ര​സി​ദ്ധീ​ക​രിക്കാനും തീ​രു​മാ​നി​ച്ചു.