ക്രിയേറ്റീവ് ആർട്ട് & ഡിസൈൻ കോഴ്‌സുകൾ

Tuesday 10 June 2025 12:08 AM IST

രൂപകല്പന അഥവാ - ക്രിയേറ്റിവിറ്റിക്ക് നിരവധി മേഖലകളിൽ ഇന്ന് സാദ്ധ്യതയുണ്ട്. ക്രിയേറ്റീവ് വ്യവസായ മേഖലയിൽ മീഡിയാ എന്റർടെയിന്റ്‌മെന്റ്, ഡിസൈൻ എന്നിവ ഉൾപ്പെടുന്നു.

വീഡിയോ ഗെയിംസ് ഡെവലപ്‌മെന്റ്, ഫാഷൻ ഡിസൈൻ, അഡ്വർടൈസിംഗ്, ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ സർഗ്ഗാത്മക ശേഷി പ്രകടിപ്പിക്കാൻ യോജിച്ച തൊഴിൽ മേഖലകളാണ് ക്രിയേറ്റീവ് ഇൻഡസ്ട്രിയിലുള്ളത്. ഉത്പന്നങ്ങളുടെ നിർമ്മാണം, വിപണനം, പരസ്യം എന്നിവയിൽ ക്രിയേറ്റിവിറ്റിയുടെ സ്വാധീനം ചില്ലറയല്ല. ഈ രംഗത്ത് വൈദഗ്ദ്ധ്യം ലഭിച്ചവരുടെ എണ്ണം ഇന്ത്യയിൽ തീരെ കുറവാണ്.

രാജ്യത്ത് ഡിജിറ്റൽ അഡ്വർടൈസിംഗ്, അനിമേഷൻ/വിഷ്വൽ എഫ്ക്ട്‌സ് ഗെയിമിംഗ് എന്നിവയിൽ അടുത്ത അഞ്ചു വർഷക്കാലയളവിൽ യഥാക്രമം 28%, 16.4%, 18.1% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയിലിത് 8 ശതമാനത്തോളം വരും. ബാഹുബലി പോലുള്ള സിനിമകൾ ക്രിയേറ്റീവ് വ്യവസായ മേഖലകളുടെ സാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. പരസ്യ വിപണിയിൽ പ്രവർത്തിക്കാൻ ക്രിയേറ്റീവ് ആർട്‌സ് & ഡിസൈൻ കോഴ്‌സുകൾ സഹായിക്കും.

പ്ലസ് ടു, ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്കുള്ള നിരവധി കോഴ്‌സുകൾ ക്രിയേറ്റീവ് മേഖലയിലുണ്ട്. ഇവ രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിൽ ഉറപ്പുവരുത്തും. പ്രതിമാസം ഒരുലക്ഷം രൂപയിലധികം ശമ്പളം ലഭിക്കാവുന്ന തൊഴിൽ മേഖലകളാണ് ക്രിയേറ്റീവ് ഇൻഡസ്ട്രി ഉറപ്പു വരുത്തുന്നത്.

കുസാറ്റ് പ്രവേശനം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല CUSAT CAT 2025 കൗൺസിലിംഗ് നടപടികളാരംഭിച്ചു. www.admissions.cusat.ac.in വഴി രജിസ്റ്റർ ചെയ്യാം. കുസാറ്റിൽ ബി. ടെക് മറൈൻ എൻജിനിയറിംഗ് പഠിക്കാനാഗ്രഹിക്കുന്നവർ ഇന്ത്യ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയെഴുതി (CET) റാങ്ക്‌ ലിസ്റ്റിൽ പെട്ടവരാകണം. ജൂൺ 20 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ജൂലായ് തുടക്കത്തിൽ ആദ്യ അലോട്ട്‌മെന്റും പ്രവേശന നടപടികളും നടക്കും. ആഗസ്റ്റ് വരെ തുടർ റൗണ്ട് അലോട്ട്‌മെന്റ് നടക്കും. സീറ്റ് ലഭിച്ചാൽ നിശ്ചിത തീയതിക്കകം ഫീസടയ്ക്കണം. കുസാറ്റ് കാറ്റ് അഡ്മിറ്റ് കാർഡ്, കാറ്റ് അപേക്ഷയുടെ കൺഫർമേഷൻ പേജ്, 10, 12 ക്ലാസുകളിലെ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ്, ആവശ്യമെങ്കിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, നാലു പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്വഭാവ സർട്ടിഫിക്കറ്റ്, ടി.സി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, SEBC ആൻഡ് നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് ക്വാട്ട സർട്ടിഫിക്കറ്റ്, ഒ.ഇ.സി, എസ്.സി / എസ്.ടി, ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ പ്രവേശനം ലഭിച്ച കോളേജിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ആവശ്യമാണ്.

ബോൺ യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ ഫെലോഷിപ് 2026

ജർമ്മനിയിലെ ബോൺ യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ ഫെലോഷിപ്പിന് സെപ്തംബർ 22 വരെ അപേക്ഷിക്കാം. പോസ്റ്റ് ഡോക്ടറൽ, ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയവർ അർഹരാണ്. മുഴുവൻ ചെലവും ഫെലോഷിപ്പിലൂടെ ലഭിക്കും. 2026 ജനുവരി ഒന്നിന് പ്രോഗ്രാം ആരംഭിക്കും. www.uni-bonn.de

ഇ​ഗ്നോ​ ​കോ​ഴ്സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണ​വേ​ഴ്സി​​​റ്റി​ ​(​ഇ​ഗ്‌​നോ​)​ ​ജൂ​ലാ​യി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​അ​ക്കാ​ഡ​മി​ക് ​സെ​ഷ​നി​ലേ​ക്കു​ള്ള​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ,​ ​പി.​ ​ജി​ ​ഡി​പ്ലോ​മ,​ ​ഡി​പ്ലോ​മ,​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​ ​ൽ​ ​ജൂ​ലാ​യ് 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം. എം.​ബി.​എ​ ,​ ​എം.​ബി.​എ​ ​(​ബാ​ങ്കിം​ഗ് ​&​ ​ഫി​നാ​ൻ​സ് ​),​ ​എം.​എ​സ് ​സി​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​റൂ​റ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​ടൂ​റി​സം​ ​സ്​​റ്റ​ഡീ​സ്,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​ഫ​ലോ​സ​ഫി,​ ​ഗാ​ന്ധി​ ​ആ​ൻ​ഡ് ​പീ​സ് ​സ്​​റ്റ​ഡീ​സ്,​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ഹി​സ്​​റ്റ​റി,​ ​പൊ​ളി​​​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സോ​ഷ്യോ​ള​ജി,​ ​സൈ​ക്കോ​ള​ജി,​ ​അ​ഡ​ൾ​ട്ട് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ജെ​ൻ​ഡ​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ഡി​സ്​​റ്റ​ൻ​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ആ​ന്ത്റ​പ്പോ​ള​ജി,​ ​കോ​മേ​ഴ്സ്,​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ഡ​യ​​​റ്റെ​​​റ്റി​ക്സ് ​ആ​ൻ​ഡ് ​ഫു​ഡ് ​സ​ർ​വീ​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​കൗ​ൺ​സ​ലിം​ഗ് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​തെ​റാ​പ്പി,​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ ​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണ​ക്കേ​ഷ​ൻ,​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സ്​​റ്റ​ഡീ​സ് ​എ​ന്നി​വ​യി​ലാ​ണ് ​കോ​ഴ്സു​ക​ൾ.

വി​വ​ര​ങ്ങ​ൾ​ക്കാ​യി​ ​ഇ​ഗ്‌​നോ​ ​മേ​ഖ​ലാ​ ​കേ​ന്ദ്രം,​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണ​വേ​ഴ്സി​​​റ്റി​ ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ട്ട​ത്ത​റ,​ ​വ​ലി​യ​തു​റ​ ​പി.​ഒ​ ​പി​ൻ​ 695​ 008​ ​വി​ലാ​സ​ത്തി​ൽ​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​:04712344113,​ 9447044132.​ ​ഇ​മെ​യി​ൽ​ ​:​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in

സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ശാ​സ്ത​മം​ഗ​ലം​ ​സെ​ന്റ​റി​ൽ​ ​ഓ​ഡി​യോ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ൽ​ ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​സൗ​ണ്ട് ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ.​ജെ​ ​ട്രെ​യി​നിം​ഗ്,​ഡ​ബ്ബിം​ഗ് ,​പോ​ഡ്കാ​സ്റ്റിം​ഗ് ,​ ​മ്യൂ​സി​ക്ക് ​മാ​നേ​ജ്‌​മെ​ന്റ് ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​പ​രി​ശീ​ല​നം.​ ​യോ​ഗ്യ​ത​ ​പ്ല​സ് ​ടു.​ ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 9744844522

മൂ​വി​ ​ക്യാ​മ​റ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​പ്ലോ​മ​ ​ ​കോ​ഴ്സ് ​ ​ ​ ​ ​ ​ ​ ​ ​ ​ ​

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​കൊ​ച്ചി​ ​സെ​ന്റ​റി​ൽ​ ​ന​ട​ത്തു​ന്ന​ ​മൂ​വി​ ​ക്യാ​മ​റ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ലേ​ക്ക് ​ജൂ​ൺ​ 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​തി​യ​റി​യും​ ​പ്രാ​ക്ടി​ക്ക​ലും​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ട​ര​ ​മാ​സ​മാ​ണ് ​കോ​ഴ്സി​ന്റെ​ ​കാ​ലാ​വ​ധി.​ 25​ ​സീ​റ്റു​ക​ൾ​ ​ഉ​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​മു​ള്ള​ ​കോ​ഴ്സി​ന് 25,000​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​പ്ല​സ് ​ടു​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​ ​പ്ര​മു​ഖ​ ​ക്യാ​മ​റ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ക​ളു​ടെ​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​കോ​ഴ്സ് ​രൂ​പ​ക​ൽ​പ്പ​ന​ ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​ലൈ​റ്റിം​ഗ്,​ ​ലെ​ൻ​സ്,​ ​ചി​ത്രീ​ക​ര​ണം​ ​മു​ത​ലാ​യ​വ​യി​ൽ​ ​ഊ​ന്ന​ൽ​ ​ന​ൽ​കി​യ​ ​സ​മ​ഗ്ര​ ​പ​ഠ​ന​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​അ​പേ​ക്ഷ​ ​അ​യ​യ്ക്കേ​ണ്ട​ ​വി​ലാ​സം​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി,​ ​കാ​ക്ക​നാ​ട്,​ ​കൊ​ച്ചി​ 682030. h​t​t​p​s​:​/​/​f​o​r​m​s.​g​l​e​/981​k​c​t​x​k6​K​J​H​Q​p​D​E8​ ​ലി​ങ്കി​ലൂ​ടെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​r​g.​ ​ഫോ​ൺ​:​ 9447607073,​ 04842422275.