 എൻ.എച്ച് 66 -- ചെറുവാഹന വിലക്ക് ഉടനില്ല

Tuesday 10 June 2025 12:09 AM IST

തിരുവനന്തപുരം: ദേശീയപാത 66 പൂർത്തിയാകുമ്പോൾ എല്ലാ റീച്ചിലും ചെറുവാഹനങ്ങളും ട്രാൻസ്പോർട്ട് ബസുകളും വിലക്കില്ല. ഭൂപ്രകൃതിയും സർവീസ് റോഡുകളുടെ സൗകര്യവും കണക്കിലെടുത്ത് ഇക്കാര്യം തീരുമാനിക്കും.

രാമനാട്ടുകര - വളാഞ്ചേരി റീച്ചിലാവും പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ വാഹനങ്ങളെ വിലക്കുക. മറ്റ് റീച്ചുകളുടെ കാര്യത്തിൽ ജില്ലാ ട്രാൻസ്പോർട്ട് അതോറിട്ടികളുടെ അഭിപ്രായം കൂടി പരിഗണിക്കും.

ചെറിയ വാഹനങ്ങൾക്കും ഓ‌ർഡിനറി ബസുകൾക്കും വിലക്കുള്ള സംസ്ഥാനങ്ങളിൽ ആറുവരിപ്പാതയ്ക്ക് 60 മീറ്റർ വീതിയുണ്ട്. കേരളത്തിൽ 45 മീറ്ററേയുള്ളൂ. ചിലയിടങ്ങളിൽ സർവീസ് റോഡുകളില്ല. പാലം, ഫ്ലൈഓവർ എന്നിവ ഉള്ളിടത്തു പോലും സർവീസ് റോഡില്ലാത്ത ഭാഗങ്ങളുണ്ട്.

കാരോട് - കഴക്കൂട്ടം റീച്ചിൽ ഇരുചക്രവാഹനങ്ങൾ, ഓട്ടോ, ട്രാൻസ്പോർട്ട് ബസുകൾ എന്നിവ സർവീസ് റോഡിലൂടെ പോകണമെന്ന ദേശീയപാത അതോറിട്ടിയുടെ നിർദ്ദേശം ഗതാഗതവകുപ്പ് തള്ളിയിരുന്നു. കുത്തനെ കയറ്റിറക്കമുള്ള സർവീസ് റോഡിലൂടെ ബസ് സർവീസ് നടത്താനാകില്ലെന്ന് കെ.എസ്.ആർ.ടി.സിയും സർക്കാരിനെ അറിയിച്ചിരുന്നു.

ഗതാഗതം കുരുങ്ങും

 ചെറു വാഹനങ്ങളും കാൽനട യാത്രികരും സർവീസ് റോഡുകളെ മാത്രം ആശ്രയിക്കേണ്ടി വന്നാൽ ഗതാഗതക്കുരുക്കാവും ഫലം

 കിലോമീറ്ററുകൾ അകലം വിട്ടാണ് ആറു വരിപാതയിൽ പലയിടത്തും എകിസ്റ്റും എൻട്രിയും. ഇക്കാരണത്താൽ വലിയ വാഹനങ്ങൾ സർവീസ് റോഡിലുമെത്തുന്നു

 മഴപെയ്താൽ സർവീസ് റോ‌ഡുകളിൽ പലയിടത്തും വെള്ളക്കെട്ട് പതിവാണ്. ശക്തമായ മഴയിൽ പ്രധാന പാതയിലെ വെള്ളം സർവീസ് റോഡിലേക്ക് പതിക്കുന്നുമുണ്ട്

എ​ല്ലാ​ ​ട്ര​ക്കു​ക​ളി​ലും എ.​സി.​ ​ക്യാ​ബിൻ നി​ർ​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​ത്തെ​ ​റോ​ഡു​ക​ളി​ൽ​ ​എ​ല്ലാ​ ​മീ​ഡി​യം,​ ​ഹെ​വി​ ​ട്ര​ക്കു​ക​ളി​ലും​ ​എ.​സി​ ​ക്യാ​ബി​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ച്ചു.​ ​ജൂ​ൺ​ ​എ​ട്ട് ​മു​ത​ൽ​ ​രാ​ജ്യ​ത്ത് ​വി​ൽ​ക്കു​ന്ന​ ​എ​ല്ലാ​ ​ട്ര​ക്കു​ക​ളു​ടെ​യും​ ​ക്യാ​ബി​നി​ൽ​ ​എ.​സി​ ​സം​വി​ധാ​നം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ​നി​ർ​ദേ​ശം. വ്യാ​വ​സാ​യി​കാ​വ​ശ്യ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​എ​ൻ2,​ ​എ​ൻ3​ ​ട്ര​ക്കു​ക​ളി​ലെ​ ​ഡ്രൈ​വ​ർ​മാ​രു​ടെ​ ​ക്യാ​ബി​നു​ക​ളി​ൽ​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നു​ ​മു​ത​ൽ​ ​എ.​സി.​ ​നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​നേ​ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ക​ടു​ത്ത​ ​ചൂ​ടി​ലും​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ഡ്രൈ​വ​ർ​മാ​ർ​ക്ക് ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​താ​ണ് ​തീ​രു​മാ​നം.​ഭൂ​രി​ഭാ​ഗം​ ​ട്ര​ക്ക് ​നി​ർ​മാ​താ​ക്ക​ളും​ ​ഈ​ ​നി​ർ​ദേ​ശ​ത്തോ​ട് ​അ​നു​കൂ​ല​മാ​യ​ ​നി​ല​പാ​ടാ​ണ് ​സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ടാ​റ്റ​ ​മോ​ട്ടോ​ഴ്സ് ​മീ​ഡി​യം​ ​ഹെ​വി​ ​ട്ര​ക്കു​ക​ളു​ടെ​ ​ക്യാ​ബി​നു​ക​ളിൽഎ​യ​ർ​ ​ക​ണ്ടീ​ഷ​ൻ​ ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഒ​രു​ ​ശ​ത​മാ​നം​ ​മു​ത​ൽ​ 2.5​ ​ശ​ത​മാ​ന​ത്തി​ന്റെ​ ​വ​രെ​ ​വി​ല​ ​വ​ർ​ധ​ന​വാ​ണ് ​ഉ​ണ്ടാ​വു​ക.