ഡിവൈ.എസ്.പി തസ്തികകളുടെ പേര് മാറ്റി
Tuesday 10 June 2025 12:13 AM IST
തിരുവനന്തപുരം: ജില്ലകളിലെ 16 നാർക്കോട്ടിക് ഡിവൈ.എസ്.പി തസ്തികകളുടെ പേര് മാറ്റി. ഡിവൈ.എസ്.പി നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് എന്നാക്കിയാണ് മാറ്റിയത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. നാല് പൊലീസ് ജില്ലകളിൽ ഈ തസ്തിക പുതുതായി സൃഷ്ടിച്ചിട്ടുമുണ്ട്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി തസ്തികയില്ലാത്ത കൊല്ലം സിറ്രി, കൊല്ലം റൂറൽ, തൃശൂർ സിറ്റി, തൃശൂർ റൂറൽ എന്നിവിടങ്ങളിലാണ് തസ്തിക സൃഷ്ടിച്ചത്. പോക്സോ കേസുകളുടെ അന്വേഷണം ഈ ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിലായിരിക്കും.