ഫണ്ടിനായി കേന്ദ്രമന്ത്രിയെ കാണും: മന്ത്രി ശിവൻകുട്ടി

Tuesday 10 June 2025 12:17 AM IST

തിരുവനന്തപുരം: കേരളത്തിനുള്ള സമഗ്രശിക്ഷാ കേരള (എസ്.എസ്‌.കെ) വിഹിതത്തിനായി വീണ്ടും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെ കാണുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമാകും കൂടിക്കാഴ്ച. നിലവിൽ കോടതിയെ സമീപിക്കേണ്ടെന്നാണ് തീരുമാനം. 1,500.27 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളം പി.എം.ശ്രീ പദ്ധതി നടപ്പാക്കാത്തതിനാലാണ് കേന്ദ്രം ഫണ്ട് തടഞ്ഞത്. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനത്തിനുൾപ്പെടെ എസ്.എസ്‌.കെ പദ്ധതി വിഹിതമായി കേന്ദ്രം അനുവദിക്കേണ്ട തുകയാണിത്. കേരളത്തിലെ 336 സ്‌കൂളുകളെ പി.എം.ശ്രീ സ്‌കൂളുകളാക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.