അഷ്ടമംഗലം ശാഖയിൽ ബാലവേദി കമ്മറ്റി രൂപീകരിച്ചു
Tuesday 10 June 2025 1:27 AM IST
പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ അഷ്ടമംഗലം 3447-ാം നമ്പർ ശാഖയിൽ ഗുരുദേവ ബാലവേദി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. യൂണിയൻ കൗൺസിലറും മേഖല കൺവീനറുമായ അടുക്കളമൂല ബി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.സജു , വൈസ് പ്രസിഡന്റ് ബിജു, സെക്രട്ടറി ഷീജ സുരേഷ് , യൂണിയൻ പ്രതിനിധി യശോദരൻ , രക്ഷാധികാരി സ്വാമിനാഥൻ , രാജേന്ദ്രൻ , സുധിൻ എന്നിവർ സംസാരിച്ചു. ബാലവേദി ഭാരവാഹികളായി അമൃതാഞ്ജലി ( പ്രസിഡന്റ് ), ആര്യനന്ദ (വൈസ് പ്രസിഡന്റ് ), കാർത്തിക ബിജുകുമാർ ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.