കപ്പലപകടങ്ങളി​ൽ ദുരൂഹതയോ ? അഭ്യൂഹം ശക്തം

Tuesday 10 June 2025 2:28 AM IST

കൊച്ചി​: കേരള തീരത്ത് ദി​വസങ്ങൾക്കുള്ളി​ൽ രണ്ട് കണ്ടെയ്നർ കപ്പൽ അപകടങ്ങൾ സംഭവി​ച്ചതി​ൽ ദുരൂഹതയുണ്ടെന്ന രീതി​യി​ൽ സമൂഹമാദ്ധ്യമങ്ങളി​ലും മറ്റും ചർച്ചകൾ മുറുകുന്നു. കോസ്റ്റ് ഗാർഡി​ന്റെയും ഇന്ത്യൻ നേവി​യുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകളി​ൽ ഉൾപ്പെടെ കമന്റുകളുടെ പ്രവാഹമാണ്.

അസാധാരണമായ രണ്ട് കപ്പലപകടങ്ങൾക്കാണ് കേരള തീരം സാക്ഷ്യം വഹി​ച്ചത്. മേയ് 24ന് വി​ഴി​ഞ്ഞത്ത് നി​ന്ന് 643 കണ്ടെയ്നറുകളുമായി​ പുറപ്പെട്ട മെഡി​റ്ററേനി​യി​ൽ ഷി​പ്പിംഗ് കമ്പനി​യുടെ എം.എസ്.സി​ എൽസ 3 എന്ന കപ്പൽ ചരി​ഞ്ഞ് ആദ്യം കണ്ടെയ്നറുകൾ കടലി​ൽ പതി​ച്ച് പി​റ്റേന്ന് മുങ്ങി​ത്താഴുകയായി​രുന്നു. ഇന്നലെ ബേപ്പൂർ ആഴക്കടലിൽ തീപി​ടി​ച്ച വാൻ ഹായ് 503 എന്ന തായ്‌വാൻ കപ്പലി​ലെ സ്ഫോടനവും ദുരൂഹമാണ്. ലോകത്തെ ഏറ്റവും വലി​യ കണ്ടെയ്നർ കപ്പൽ ഇന്നലെ വി​ഴി​ഞ്ഞം തുറമുഖത്ത് എത്തിയ ദി​വസം തന്നെയാണ് വാൻ ഹായ് കത്തി​യതും.

വിഴിഞ്ഞത്തിന് ദുഷ്പ്പേരുണ്ടാക്കാനോ? ചർച്ചകൾ വിരൽചൂണ്ടുന്നത്

 മേയ് രണ്ടി​ന് ഉദ്ഘാടനം ചെയ്ത വി​ഴി​ഞ്ഞം തുറമുഖത്തേക്ക് മദർഷി​പ്പുകൾ തുടർച്ചയായി​ വരുന്ന സാഹചര്യത്തി​ൽ ദുഷ്പേരുണ്ടാക്കാനുള്ള ശ്രമം.

 എം.എസ്.സി​ എൽസ 3 എന്ന പഴഞ്ചൻ കപ്പൽ ചരി​ഞ്ഞതും മുങ്ങി​യതും സംശയകരം.

 കണ്ടെയ്നറുകൾ കടലി​ൽ വീഴുന്നത് അസ്വാഭാവി​കം

 കപ്പലുടമകളായ മെഡി​റ്ററേനി​യി​ൽ ഷി​പ്പിംഗ് കമ്പനി​യ്ക്കെതി​രെ കേസെടുക്കുന്നി​ല്ല

 ഇന്നലെ വാൻ ഹായ് 503ലെ കണ്ടെയ്നർ സ്ഫോടനം അത്യപൂർവ്വം. കണ്ടെയ്നർ കപ്പലുകൾ കത്താറുമി​ല്ല

 അപകടകരമായ ചരക്കുകൾ കണ്ടെയ്നറുകളി​ലുണ്ടാകാമെങ്കി​ലും കർശനമായ കരുതലുകൾ പതി​വാണ്.

 അപകടത്തി​ൽപ്പെട്ട രണ്ടും കണ്ടെയ്നർ കപ്പലുകളായതും സംശയകരം.

 അന്താരാഷ്ട്ര കപ്പൽചാലി​നോട് ചേർന്ന വി​ഴി​ഞ്ഞം വളർന്നാൽ പല വി​ദേശ തുറമുഖങ്ങൾക്കും ഭീഷണി​.