എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പരിസ്ഥിതി ദിനാഘോഷം

Tuesday 10 June 2025 1:30 AM IST

പുനലൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് "പ്രകൃതിയെ സംരക്ഷിക്കുക, അടുത്ത തലമുറയെ രക്ഷിക്കുക" എന്ന മുദ്രാവാക്യമുയർത്തി യുവജന വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടികളുടെ മണ്ഡലംതല ഉദ്ഘാടനം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം സി.അജയപ്രസാദ് നിർവഹിച്ചു.

മുൻ സി.പി.ഐ നേതാവായിരുന്ന പി.കെ.മോഹനന്റെ ഓർമ്മയ്ക്കായിട്ടാണ് ആശുപത്രി പരിസരത്ത് മരം നട്ടത്. യുവജന സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ് ശ്യാം രാജ് അദ്ധ്യക്ഷനായി. മണ്ഡലം എക്സിക്യുട്ടീവ് അംഗം നിതിൻ സാമൂവൽ, വിദ്യാർത്ഥി സംഘടനയുടെ മണ്ഡലം പ്രസിഡന്റ് ആദർശ് പ്രദീപ്, രാഹുൽ, തോമസ് എബ്രഹാം, അനന്തു വേണുഗോപാൽ, കണ്ണൻ, ആദർശ് എന്നിവർ സംസാരിച്ചു. യുവജന സംഘടനയുടെ മണ്ഡലം സെക്രട്ടറി എസ്. രാജ്ലാൽ സ്വാഗതവും, എക്സിക്യുട്ടീവ് അംഗം രാഹുൽ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.