കടമ്പാട്ടുകോണം സംസ്കൃതി വിജയപ്പൂമഴ

Tuesday 10 June 2025 1:33 AM IST
കടമ്പാട്ടുകോണം സംസ്കൃതി റസിഡൻ്റ്സ് അസോസിയേഷൻ്റെ വിജയപ്പൂമഴ കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പാരിപ്പള്ളി കടമ്പാട്ടുകോണം സംസ്കൃതി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിജയപ്പൂമഴ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും യു.എസ്.എസ് വിജയിച്ചവർക്കും മെമന്റോകൾ സമ്മാനിച്ചു. കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ജി.പ്രസാദ് കുമാർ അദ്ധ്യക്ഷനായി. പരവൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എസ്.ആർ.അനിൽകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ എൽ.ബിന്ദു, അസോസിയേഷൻ ട്രഷറർ സി.എസ്.സജീവ്കുമാർ, വി.ശിവകുമാർ കൈലാസം, ജി.രാജേഷ്, പി.രാജേന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.