സംസ്ഥാനത്ത് ശക്തമായ മഴ തുടരും

Tuesday 10 June 2025 1:47 AM IST

തിരുവനന്തപുരം: പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ ആഴ്ച മഴ തുടരും.മഴയുടെ സാഹചര്യത്തിൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്.മഴയോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.