ഹെർമ്മൻ ഗുണ്ടർട്ട് പുരസ്കാര സമർപ്പണം

Wednesday 11 June 2025 12:22 AM IST
ഹെർമ്മൻ ഗുണ്ടർട്ട്

കോഴിക്കോട്: ഹെർമ്മൻ ഗുണ്ടർട്ട് എഡ്യുക്കേഷണൽ ഫൗണ്ടേഷൻ പ്രഥമ പുരസ്‌കാര സമർപ്പണവും ദേശീയ സെമിനാറും 13ന് അമലാപുരി ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാല മുൻ വൈസ് ചാൻസിലറുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ഡോ. വള്ളിക്കാവ് മോഹൻദാസിന് പ്രഥമ ഗുണ്ടർട്ട് അവാർഡ് സമ്മാനിക്കും. സമാപന സമ്മേളനം കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. താമരശ്ശേരി ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയൽ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ വെെസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. സബിൻ തുമുള്ളിൽ, ഡോ. അൽഫോൻസാ മാത്യു, പി. സി. വിൻസെന്റ്, സജി . ജെ. കാരോട്ട് തുടങ്ങിയവർ പങ്കെടുത്തു.