കായിക പരിശീലനം: പ്രവേശനം തുടങ്ങി

Wednesday 11 June 2025 12:26 AM IST
കായിക പരിശീലനം

കോഴിക്കോട്: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വിവിധ കായിക ഇനങ്ങളിൽ അഞ്ച് മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കായി കുറഞ്ഞ നിരക്കിൽ നടത്തുന്ന റെഗുലർ ക്യാമ്പിന്റെ പ്രവേശനം ആരംഭിച്ചു. 14 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് ക്യാമ്പുകൾ. ഫുട്‌ബോൾ- കോഴിക്കോട്, കൊയിലാണ്ടി, പേരാമ്പ്ര, ചെലവൂർ, ഫറോക്ക്. ബാസ്‌ക്കറ്റ്‌ബോൾ- മാനാഞ്ചിറ സ്‌ക്വയർ. ഷട്ടിൽ- ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്. ജിംനാസ്റ്റിക് -ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്, ചെസ്- ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്, ഫറോക്ക് നല്ലൂർ. ബോക്‌സിംഗ് -ഇ.എം.എസ് സ്റ്റേഡിയം കോഴിക്കോട്. സ്‌കേറ്റിംഗ് -ഇൻഡോർ സ്റ്റേഡിയം കോഴിക്കോട്, സ്വിമ്മിംഗ് -സ്‌പോർട്‌സ് കൗൺസിൽ സ്വിംമ്മിംഗ് പൂൾ ഈസ്റ്റ് നടക്കാവ്, തുടങ്ങിയ ഇടങ്ങളിലാണ് ക്യാമ്പ്. ഫോൺ: 0495 2722593, 8078182593.