ഹരിപ്പാട് കെ.പി.എൻ പിള്ളയെ ആദരിച്ചു
Wednesday 11 June 2025 12:02 AM IST
ബാലുശ്ശേരി: ആകാശവാണിയിലെ സംഗീതവിദ്വാനും സിനിമ സംഗീതജ്ഞനുമായ ഹരിപ്പാട് കെ.പി.എൻ പിള്ളയെ ആദരിക്കലും സ്വരരഞ്ജിനി ബാലുശ്ശേരിയുടെ ഓഫീസ് ഉദ്ഘാടനവും നടന്നു. പൊന്നരംതെരുവിനടുത്തുള്ള വലിയവീട്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പൊന്നാട അണിയിച്ചു. സ്വരരഞ്ജിനി പ്രസിഡന്റ് കരുണൻ വൈകുണ്ഠം അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ജെ യേശുദാസിന്റെ സഹപാഠിയായ പിള്ള കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബാലുശ്ശേരിയിൽ ഭവാനി സംഗീത വിദ്യാലയത്തിൽ സംഗീതം അഭ്യസിപ്പിച്ച് വരികയാണ്. യു.കെ വിജയൻ, ഹരീഷ് നന്ദനം, വി.സി വിജയൻ, ദേവാനന്ദൻ ബ്രൂക്ക്ലാൻഡ്, ഷൈമ കോറോത്ത്, ആർ .കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. ഹരിപ്പാടിന്റെ ശിഷ്യന്മാരുൾപ്പെടെ 40 ഓളം ഗായകർ ഗാനാലാപനം നടത്തി.