പോസ്റ്റോഫീസ് മാർച്ചും ധർണയും

Wednesday 11 June 2025 12:02 AM IST
മേപ്പയ്യൂർ പോസ്റ്റോഫീസ് മാർച്ച് ബി.കെ എം യു ജില്ലാ പ്രസിഡണ്ട് പി.കെ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക, സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി കെ.എം യു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂർ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. ബാബു കൊളക്കണ്ടിയുടെ അദ്ധ്യക്ഷത വഹിച്ചു. പി.ബാലഗോപാലൻ , കെ.വി നാരായണൻ, എം.കെ രാമചന്ദ്രൻ ,കെ.ജയരാജ്, കെ.കെ രവീന്ദ്രൻ, വി.കെ നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.കെ ശ്രീധരൻ , സി.കെ ലൈജു, കെ സി കുഞ്ഞിരാമൻ, കെ.എം കഞ്ഞിക്കണ്ണൻ, യു. സത്യൻ , ചന്ദ്രിക, എം .സി രമേശൻ, ബി.ജയരാജ് എന്നിവ‌ർ നേതൃത്വം നൽകി.