സ്‌നേഹാദരം 2025
Wednesday 11 June 2025 1:14 AM IST
പട്ടാമ്പി: ചാലിശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹാദരം-2025 കെ.പി.സി.സി നിർവ്വാഹകസമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എസ്.എം.കെ.തങ്ങൾ സമ്മാനദാനം നിർവഹിച്ചു. ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, വൈസ്പ്രസിഡന്റ് സാഹിറ ഖാദർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, തൃത്താല മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ.സുനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ സംസാരിച്ചു.