അനുമോദനം നടത്തി
Wednesday 11 June 2025 1:16 AM IST
ചിറ്റൂർ: പ്രോഗ്രസീവ് യൂത്ത് സെന്റർ പൊൽപ്പുള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ കുട്ടികളെ നാച്ചുമുത്തു മെമ്മോറിയൽ ട്രോഫി നൽകി അനുമോദിച്ചു. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.പ്രീത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രസീവ് യൂത്ത് സെന്റർ പ്രസിഡന്റ് എൻ.ദിനേഷ് അദ്ധ്യക്ഷതവഹിച്ചു. പൊൽപ്പുള്ളി പഞ്ചായത്ത് മെമ്പർമാരായ ആർ.തങ്കം, എ.ബീന, സി.അനന്തകൃഷ്ണൻ, പ്രോഗ്രസീവ് യൂത്ത് സെന്റർ ബോർഡ് മെബർ പി.മധുസൂദനൻ, എസ്.മുഹമ്മദ് ആഷിഫ്, എച്ച്.മുസ്തഫ, പി.വി.ദാസ്, മുഹമ്മദ് യാസീൻ, കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.