ട്രോളിംഗ് നിരോധനം സൗജന്യ റേഷന് അപേക്ഷിക്കാം
Wednesday 11 June 2025 12:02 AM IST
കോഴിക്കോട്: ട്രോളിംഗ് നിരോധനം കാരണം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് അപേക്ഷിക്കാം. വെളളകടലാസിൽ തയ്യാറാക്കിയ അപേക്ഷ, റേഷൻ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, മത്സ്യബന്ധനയാന/ പീലിംഗ് ഷെഡ് ഉടമയുടെ സാക്ഷ്യപത്രം എന്നീ രേഖകൾ സഹിതം ബേപ്പൂർ/ വെളളയിൽ/ കൊയിലാണ്ടി/വടകര മത്സ്യഭവൻ ഓഫീസുകളിൽ 18 നകം ഹാജരാക്കണം. മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിച്ചവർ അപേക്ഷിക്കേണ്ടതില്ല. അവർക്ക് തുടർന്നും സൗജന്യ റേഷൻ ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 04952383780.