ജയകൃഷ്ണൻ ശശിധരൻ ജിയോജിത് എക്‌സിക്യുട്ടീവ് ഡയറക്ടർ

Wednesday 11 June 2025 12:45 AM IST

കൊച്ചി: ജിയോജിത്തിന്റെ പുതിയ എക്‌സിക്യുട്ടീവ് ഡയറക്ടറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായി ജയകൃഷ്ണൻ ശശിധരൻ നിയമിതനായി. ടെക്‌നോളജി, കൺസൾട്ടിംഗ് മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ജയകൃഷ്ണൻ അമേരിക്കൻ കമ്പനിയായ അഡോബി കൺസൾട്ടിംഗ് ഫോർ ഇന്റർനാഷണൽ മാർക്കറ്റ്‌സിന്റെ വൈസ് പ്രസിഡന്റും ഏഷ്യാ പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേധാവിയുമായിരുന്നു. സാങ്കേതികവിദ്യയിലും ഡിജിറ്റൽരംഗത്തും ആഴത്തിലുള്ള വൈദഗ്ധ്യവും ആഗോള നേതൃത്വ പരിചയവുമുള്ള ജയകൃഷ്ണനെ ജിയോജിത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ.ജോർജ് പറഞ്ഞു.