പ്ളസ് വൺ സീറ്റൊഴിവ്; 75419, സംവരണ സീറ്റുകൾ 75352

Wednesday 11 June 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള 75419 സീറ്റിൽ 75352 ഉം സംവരണ സീറ്റുകൾ. മൂന്നാംഅലോട്ട്മെന്റിൽ ഇവ ജനറൽ മെരിറ്റ് സീറ്റുകളാക്കി പ്രവേശനം നടത്തും. ജനറൽ മെരിറ്റിൽ ഒഴിവുള്ളത് 67 സീറ്റുകളാണ്. 463686 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. ഒന്നാം അലോട്ട്‌മെന്റ് പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ പൊതുവിഭാഗത്തിൽ 1,21,743 വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടി.

തിങ്കളാഴ്ച പൂർത്തിയായ രണ്ടാംഘട്ട അലോട്ട്‌മെന്റിൽ 21877 പേർ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം ഇന്ന് വൈകിട്ട് അഞ്ച് വരെയാണ്. മൂന്നാംഘട്ട അലോട്ട്മെന്റ് 16 ന് നടക്കും.

നിലവിലെ സംവരണ ഒഴിവുകൾ

ഇ.ടി.ബി ( ഈഴവ,​ തീയ,​ ബില്ലവ)​ - 413,​ മുസ്ളിം - 340,​ എൽ.സി‍ \എസ്.ഐ.യു.സി \ആംഗ്ളോ ഇന്ത്യൻ - 3955,​ ക്രിസ്ത്യൻ ഒ.ബി.സി - 1390,​ ഹിന്ദു ഒ.ബി.സി - 1184,​ എസ്.സി - 16934,​ എസ്.ടി - 27807,​ ഭിന്നശേഷി - 3879,​ കാഴ്ചപരിമിതർ- 1000,​ ഭാഷാന്യൂനപക്ഷം - 63,​ ധീവര,​ അനുബന്ധ വിഭാഗങ്ങൾ - 2526,​ വിശ്വകർമ്മ അനുബന്ധ വിഭാഗങ്ങൾ - 126,​ കുശവൻ അനുബന്ധവിഭാഗം - 1672,​ കുടുംബി - 2174,​ സാമ്പത്തിക പിന്നാക്കവിഭാഗം - 11899. ​