പി.എസ്.സി അഭിമുഖം

Wednesday 11 June 2025 12:00 AM IST

എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 710/2023) തസ്തികയിലേക്ക് 18, 19 തീയതികളിൽ രാവിലെ 7.30 നും 9.30 നും പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ-ജനറൽ) (കാറ്റഗറി നമ്പർ 666/2023) തസ്തികയിലേക്ക് 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ (കാറ്റഗറി നമ്പർ 06/2024) തസ്തികയിലേക്ക് 12, 13, 16 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കെമിസ്ട്രി (കാറ്റഗറി നമ്പർ 382/2022) തസ്തികയിലേക്ക് 16 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

തിരുത്തൽ വിജ്ഞാപനം

കേരള ചുമട്ട്‌തൊഴിലാളി ക്ഷേമനിധി ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്ക് ലോവർ ഡിവിഷൻക്ലാർക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം വഴി നിയമനം ലഭിക്കുന്നതിനുള്ള അർഹതാ നിർണ്ണയ പരീക്ഷയുടെ തിരുത്തൽ വിജ്ഞാപനം (കാറ്റഗറി നമ്പർ 05/2025) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.