ഫോർട്ട്കൊച്ചിയിൽ ശൗചാലയം
Wednesday 11 June 2025 12:00 AM IST
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചിയിൽ പുതിയ രണ്ട് പൊതു ശൗചാലയങ്ങൾ സജ്ജീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഫോർട്ട്കൊച്ചി സൗത്ത് ബീച്ചിലും സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തുമാണ് ശൗചാലയങ്ങൾ നിർമ്മിക്കുന്നത്. ഫോർട്ട്കൊച്ചി സൗത്ത് ബീച്ച് പരിസരത്ത് നടന്ന ചടങ്ങിൽ മേയർ അഡ്വ. എം അനിൽ കുമാർ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ, സി.ഡി വത്സലകുമാരി, ടി. കെ. അഷറഫ്, സീന, മാലിനി കുറുപ്പ്, ഷീബ ലാൽ, കെ. എ. മനാഫ്, ശാന്ത വിജയൻ, രജനി മണി, ഷൈല തദ്ദേവൂസ്, വിനീത് എം. വർഗീസ് എന്നിവർ പങ്കെടുത്തു.