10 കുട്ടികളുണ്ടെങ്കിൽ അറബിക് തസ്തിക; നിയമനാംഗീകാരം നൽകാൻ ഉത്തരവ്

Wednesday 11 June 2025 12:01 AM IST

തിരുവനന്തപുരം: 10 കുട്ടികളുണ്ടെങ്കിൽ ഹയർ സെക്കൻഡറിയിൽ അറബിക് അദ്ധ്യാപകർക്ക് തസ്തികസൃഷ്ടിച്ച് നിയമനാംഗീകാരം നൽകാൻ ഉത്തരവ്. 2023 – 24ലെ തസ്തിക നിർണയത്തിൽ 10 കുട്ടികളുണ്ടെങ്കിൽ അറബിക് അദ്ധ്യാപകനെ നിലനിറുത്താം. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അധിക തസ്തിക സൃഷ്ടിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. 1998ലെ സർക്കാർ ഉത്തരവനുസരിച്ച് ഹയർ സെക്കൻഡറിയിൽ അറബിക്, ഉറുദു, തമിഴ്, കന്നഡ ഉൾപ്പെടെയുള്ള ഉപഭാഷകൾ അനുവദിക്കുന്നതിന് ഏറ്റവും കുറഞ്ഞത് 10 കുട്ടികൾ മതിയെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ 2014, 2015, 2016 അദ്ധ്യയന വർഷം ആരംഭിച്ച ബാച്ചുകളിൽ തസ്തിക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പ് നൽകിയ കത്തിൽ അറബിക് തസ്തികയ്ക്ക് 25 കുട്ടികൾ വേണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, സർക്കാർ ഉത്തരവിന് കത്തിലൂടെ ഭേദഗതി വരുത്തുന്നത് നിയമപരമായി നിലനിൽക്കില്ല. ഇത് സംബന്ധിച്ച കേസുകളിൽ 1998ലെ ഉത്തരവ് പ്രകാരം തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.

ആ​റാം​ ​പ്ര​വൃ​ത്തി​ദിന ക​ണ​ക്കെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തെ​ ​ആ​റാം​ ​പ്ര​വൃ​ത്തി​ദി​ന​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പ് ​ഇ​ന്ന​ലെ​ ​ന​ട​ന്നു.​ ​സാ​ധു​വാ​യ​ ​ആ​ധാ​ർ​ ​(​യു.​ഐ.​ഡി​ ​)​ ​ഉ​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ത​സ്തി​ക​നി​ർ​ണ​യം​ ​ന​ട​ക്കു​ക. ക​ണ​ക്കെ​ടു​പ്പി​ന് ​ശേ​ഷം​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​അ​ൺ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ലെ​ ​ഒ​ന്നു​ ​മു​ത​ൽ​ ​പ​ത്തു​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​പോ​ർ​ട്ട​ലി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്തു.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഞ്ചു​ ​വ​രെ​യാ​യി​രു​ന്നു​ ​സ​മ്പൂ​ർ​ണ​യി​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​ ​അ​വ​സ​രം.​ ​അ​തി​ന് ​ശേ​ഷ​മു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​ത​സ്തി​ക​നി​ർ​ണ​യ​ത്തി​ന് ​പ​രി​ഗ​ണി​ക്കി​ല്ല.​ ​ജൂ​ലാ​യ് 15​ന​കം​ ​ത​സ്തി​ക​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​ക്കും.