സി.പി.ഐ. തൃക്കാക്കര സമ്മേളനം
Wednesday 11 June 2025 12:01 AM IST
കാക്കനാട്: സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള തൃക്കാക്കര മണ്ഡലം സമ്മേളനത്തിന് കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ ഇന്നലെ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി കാക്കനാട് ജില്ലാ പഞ്ചായത്തിന് സമീപമുള്ള തൃക്കാക്കര മുനിസിപ്പൽ മിനി പാർക്കിൽ സമ്മേളന പ്രതിനിധികളും നേതാക്കളും ചേർന്ന് നൂറ് പനിനീർചെടികൾ നട്ടു. പ്രതിനിധി സമ്മേളനം മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. കമല സദാനന്ദൻ, കെ.എം.ദിനകരൻ, ടി. രഘുവരൻ, കെ.എ.നവാസ്, താര ദിലീപ്, കെ.എൻ.സുഗതൻ, കെ.കെ. സന്തോഷ് ബാബു, പി.കെ. സുധീർ, പ്രമേഷ് വി.ബാബു, കെ.പി.ആൽബർട്ട്, ആന്റണി പരവര തുടങ്ങിയവർ സംസാരിച്ചു.