ലോക ക്വിസ് ചാമ്പ്യൻഷിപ്പ്
Wednesday 11 June 2025 1:03 AM IST
കൊച്ചി: ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര ക്വിസ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് സ്വദേശിയായ ദൗഡ് ജാക്‌സൺ ഒന്നാം സ്ഥാനം നേടി. അമൃത വിശ്വവിദ്യാപീഠവുമായി സഹകരിച്ച് കൊച്ചി ഉൾപ്പടെ എട്ടു കേന്ദ്രങ്ങളിലാണ് മത്സരം നടന്നത്. പതിനൊന്ന് വയസുകാരനായ മാധവ് ബൈജു ആയിരുന്നു ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥി. അമൃത ആശുപത്രിയിലെ ഡോ. മനു സുധാകർ പതിനാറാം തവണയും ലോക ക്വിസ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്‌ക്കാൻ എത്തി. കൊച്ചിയിലെ പരീക്ഷാ കേന്ദ്രത്തിലെ ടോപ് സ്‌കോററും ഡോ. മനു സുധാകർ ആണ്.