കേരള സർവകലാശാലയിൽ ബിരുദ പ്രവേശനം

Wednesday 11 June 2025 12:04 AM IST

സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് 15വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/fyugp2025. പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. ഫീസ് ഓൺലൈനായി അടയ്ക്കണം. ഹെൽപ്പ്‌ലൈൻ : 8281883052

അഫിലിയേറ്റഡ് കോളേജുകളിലെ 57 ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 20വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/pg2025 ഹെൽപ്പ് ലൈൻ- 8281883052

സർക്കാർ, എയ്ഡഡ് സ്വാശ്രയ, കെ.യു.സി.​റ്റി.ഇ കോളേജുകളിൽ ബിഎഡ് പ്രവേശനത്തിന് 22വരെ അപേക്ഷിക്കാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/bed2025. ഹെൽപ്പ്‌ലൈൻ : 8281883053

നാല് വർഷ ബിരുദ പ്രവേശനത്തിനുള്ള അഡ്മിഷൻ പോർട്ടലിൽ നിലവിലുള്ള കോളേജുകൾ/കോഴ്സുകൾക്ക് പുറമെ പുനലൂർ ഗ്രേസ് ഇന്റർനാഷണൽ അക്കാഡമിയിലെ ബി.എസ്‌സി സൈക്കോളജി, ബി.കോം ഫിനാൻസ് കോഴ്സുകൾ ഉൾപ്പെടുത്തി. 15 വരെ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ നൽകാം. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/fyugp2025

കോളേജുകളിൽ അഞ്ചാം സെമസ്​റ്ററിലേക്ക് ബിരുദ വിദ്യാർത്ഥികൾക്ക് കോളേജ് മാ​റ്റത്തിന് അപേക്ഷിക്കാം. കോളേജ് മാ​റ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും യു.ഐ.​ടിസെന്ററുകൾ തമ്മിലും അനുവദിക്കും. പ്രിൻസിപ്പലിന്റെ ശുപാർശയോടൊപ്പം 1050 രൂപ ഫീസടച്ച് ചേരാനുദ്ദേശിക്കുന്ന കോളേജിൽ 23 ന് മുമ്പായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ 1575 രൂപ കൂടി അടയ്‌ക്കണം. അപേക്ഷ 26നകം സർവകലാശാല രജിസ്ട്രാർക്ക് തപാലിൽ ലഭിക്കണം.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ രണ്ടാം സെമസ്​റ്റർ ബിടെക് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എംഎഫ്എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

റഗുലർ ബിടെക് (2008 സ്‌കീം) എട്ടാം സെമസ്​റ്റർ കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് (2010 സ്‌കീം), എട്ടാം സെമസ്​റ്റർ (ഫെബ്രുവരി 2025), ഏഴാം സെമസ്​റ്റർ (ജനുവരി 2025), ആറാം സെമസ്​റ്റർ (നവംബർ 2024), നാലാം സെമസ്​റ്റർ (ഡിസംബർ 2024) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാലനാ​ലു​വ​ർ​ഷ​ ​ബി​രു​ദം: ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഫ​ലം​ ​അ​തി​വേ​ഗം

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്സി​ന്റെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​അ​തി​വേ​ഗം​ ​പ്ര​സി​ദ്ധീ​ക​രി​ച്ച് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല.​ ​മേ​യ് 23​ ​ന് ​അ​വ​സാ​നി​ച്ച​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് 15​ ​ദി​വ​സം​ ​കൊ​ണ്ട് ​മൂ​ല്യ​നി​ർ​ണ​യം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​മൂ​ല്യ​നി​ർ​ണ​യം​ ​അ​ത​ത് ​കോ​ളേ​ജു​ക​ളി​ലാ​ണ് ​ന​ട​ത്തി​യ​തെ​ങ്കി​ലും​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ത​ല​ത്തി​ൽ​ ​കേ​ന്ദ്രീ​കൃ​ത​ ​മൂ​ല്യ​നി​ർ​ണ​യ​ ​ക്യാ​മ്പു​ക​ളി​ലാ​ണ് ​ന​ട​ത്തി​യ​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​കോ​ളേ​ജി​ന്റെ​യും​ ​പോ​ർ​ട്ട​ലി​ൽ​ ​ഫ​ലം​ ​ല​ഭ്യ​മാ​ണ്.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​ഓ​ൺ​ലൈ​നാ​യി​ 25​ ​വ​രെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.

അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ: ഇ​ട​തി​ന് ​വി​ജ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 52​ൽ​ 49​സീ​റ്റും​ ​ഇ​ട​തു​ ​സം​ഘ​ട​ന​ക​ൾ​ ​വി​ജ​യി​ച്ചു.​ ​എ.​കെ.​പി.​സി.​ടി.​എ,​എ.​കെ.​ജി.​സി.​ടി.​എ,​കെ.​യു.​ടി.​എ​ ​സ​ഖ്യ​മാ​ണ് ​വി​ജ​യി​ച്ച​ത്.​ ​വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലെ​ 42​ ​സീ​റ്റു​ക​ളി​ൽ​ 41​ഉം​ ​പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പ​ത്തി​ൽ​ ​എ​ട്ടു​ ​സീ​റ്റും​ ​ഇ​ട​തു​സ​ഖ്യം​ ​വി​ജ​യി​ച്ചു.​ ​മൂ​ന്നു​ ​സീ​റ്റു​ക​ളി​ലേ​ ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​ന​ക​ൾ​ക്ക് ​വി​ജ​യി​ക്കാ​നാ​യു​ള്ളൂ.​ ​ഒ​ന്നാം​ ​ഗ്രേ​ഡ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ,​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​ന​ക​ൾ​ ​ഓ​രോ​ ​സീ​റ്റി​ൽ​ ​വി​ജ​യി​ച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ പ​രീ​ക്ഷാ​ ​തീ​യ​തി

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്‌​സി,​ ​എം.​കോം​ ​(​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2025​)​ ​പ​രീ​ക്ഷ​ക​ൾ​ 23​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​അ​പ്ലൈ​ഡ് ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ 24​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​എം.​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ 24​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

എ​ൻ​ട്ര​ൻ​സ് ​റാ​ങ്കി​ന് ​പ്ല​സ്ടു​ ​മാ​ർ​ക്ക് 12​വ​രെ​ ​ന​ൽ​കാം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ് ​റാ​ങ്ക്‌​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കു​ന്ന​തി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ല​സ്ടു​ ​മാ​ർ​ക്ക് ​ന​ൽ​കാ​നു​ള്ള​ ​സ​മ​യം​ 12​ന് ​രാ​ത്രി​ 11.59​ ​വ​രെ​ ​നീ​ട്ടി.​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ല​സ്ടു​ ​ര​ണ്ടാം​ ​വ​ർ​ഷ​ത്തി​ൽ​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​ ​മാ​ർ​ക്കാ​ണ് ​ന​ൽ​കേ​ണ്ട​ത്.​ ​വി​ജ്ഞാ​പ​നം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.

പെ​ൻ​ഷ​ൻ​ ​മ​സ്റ്റ​റിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​അ​ഡ്വ​ക്കേ​റ്റ് ​ക്ലാ​ർ​ക്ക്സ് ​ക്ഷേ​മ​നി​ധി​ ​ക​മ്മി​റ്റി​യി​ൽ​ ​നി​ന്ന് 2024​ ​‌​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​പെ​ൻ​ഷ​ൻ​ ​അ​നു​വ​ദി​ച്ച​ ​ഗു​ണ​ഭോ​ക്താ​ക്ക​ൾ​ ​ഈ​ ​മാ​സം​ 25​ ​മു​ത​ൽ​ ​ആ​ഗ​സ്റ്റ് 24​ ​വ​രെ​ ​പെ​ൻ​ഷ​ൻ​ ​മ​സ്റ്റ​റിം​ഗ് ​ചെ​യ്യ​ണ​മെ​ന്ന് ​കേ​ര​ള​ ​അ​ഡ്വ​ക്കേ​റ്റ് ​ക്ലാ​ർ​ക്ക്സ് ​ക്ഷേ​മ​നി​ധി​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.​ ​നി​ല​വി​ൽ​ ​പെ​ൻ​ഷ​ൻ​ ​ല​ഭി​ക്കു​ന്ന​വ​രും​ ​മ​സ്റ്റ​റിം​ഗ് ​ചെ​യ്യ​ണം.