വാർഷിക സമ്മേളനം
Wednesday 11 June 2025 12:05 AM IST
പത്തനംതിട്ട : കേരളാ സെൽഫ് ഫിനാൻഷ്യൽ കോളേജ് ആൻഡ് അൺ എയിഡഡ് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം കേരളാ അൺ എയിഡഡ് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ (ബി.എം.എസ്) സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രലത ഉദ്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡന്റ് എം.ബി.ബിജുകുമാർ അദ്ധ്യക്ഷതവഹിച്ചു. സിബി വർഗിസ് , എൻ.വി.പ്രമോദ്, സി.ഡി.ജലജ, അമ്പിളി പ്രമോദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എം.ബി.ബിജുകുമാർ (പ്രസിഡന്റ്), അമ്പിളി പ്രമോദ് ( വർക്കിംഗ് പ്രസിഡന്റ്), രാജീവ്, സി.ഡി.ജലജ ( വൈസ് പ്രസിഡന്റുമാർ), എൻ.വി.പ്രമോദ് (ജനറൽ സെക്രട്ടറി), അജിത്കുമാർ, ഷാജി (സെക്രട്ടറിമാർ), പി.ആർ.രാജേഷ് (ഖജാൻജി).