വി.സിമാരുടെ യോഗം വിളിച്ച് ഗവർണർ

Wednesday 11 June 2025 12:05 AM IST

തിരുവനന്തപുരം: 14 സർവകലാശാലകളിലെയും വൈസ്ചാൻസലർമാരുടെ യോഗം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 17ന് രാജ്ഭവനിൽ വിളിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് യോഗം. നിയമനങ്ങളിൽ യു.ജി.സി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വി.സിമാരോട് ഗവർണർ നിർദ്ദേശിക്കും. സർവകലാശാലകളിലെ വിദ്യാർത്ഥി പ്രവേശനം, പരീക്ഷാ നടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ അവലോകനം ചെയ്യും. അക്കാഡമിക് കലണ്ടറിലെയും നാലുവർഷ ബിരുദ കോഴ്സിലെയും പ്രശ്നങ്ങൾ ചർച്ച ചെയ്യും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാനുള്ള യു.ജി.സി നിർദ്ദേശങ്ങൾ നടപ്പാക്കാനും നിർദ്ദേശിക്കും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഈ മാസം 26 ന് നടത്തും. ഇതിന് മുന്നോടിയായി സർവകലാശാലകളിൽ നടപ്പാക്കിയ ലഹരിവിരുദ്ധ പരിപാടികളുടെ വിവരങ്ങളും ഗവർണർ തേടിയിട്ടുണ്ട്. ഇത് മൂന്നാം വട്ടമാണ് ഗവർണർ വി.സിമാരുടെ യോഗം വിളിച്ചുകൂട്ടുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ സെക്രട്ടറിക്കോ സർക്കാർ പ്രതിനിധികൾക്കോ യോഗത്തിലേക്ക് ക്ഷണമില്ല.

രാ​ജ്ഭ​വ​നി​ൽ​ ​സാ​മ്പ​ത്തിക ഉ​പ​ദേ​ഷ്ടാ​വി​ന്റെ​ ​പ്ര​ഭാ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​മു​ഖ്യ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​വി.​ ​അ​ന​ന്ത​ ​നാ​ഗേ​ശ്വ​ർ​ 17​ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​രാ​ജ്ഭ​വ​നി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​ഗ​വ​ർ​ണ​ർ​ ​മു​ൻ​കൈ​യെ​ടു​ത്ത് ​ന​ട​ത്തു​ന്ന​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​യു​ടെ​ ​ഭാ​ഗ​മാ​യാ​ണി​ത്.​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റി​നെ​ക്കു​റി​ച്ച് ​ആ​ർ.​എ​സ്.​എ​സ് ​സൈ​ദ്ധാ​ന്തി​ക​ൻ​ ​ഗു​രു​മൂ​ർ​ത്തി​യാ​ണ് ​ആ​ദ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി​യ​ത്.​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​സാ​മ്പ​ത്തി​ക​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​യം​ഗം​ ​കൂ​ടി​യാ​ണ് ​അ​ന​ന്ത​ ​നാ​ഗേ​ശ്വ​ർ.​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​ഐ.​ഐ.​എം​ ​ബി​രു​ദ​ധാ​രി​യാ​യ​ ​അ​ന​ന്ത​ ​നാ​ഗേ​ശ്വ​ര​ൻ,​ ​ഇ​ന്ത്യ​യി​ലും​ ​സിം​ഗ​പ്പൂ​രി​ലും​ ​പ്ര​മു​ഖ​ ​ബി​സി​ന​സ് ​സ്കൂ​ളു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​കൂ​ടി​യാ​ണ്.