ഇ.എം.എസ് സ്മൃതി ദേശീയ സെമിനാർ

Wednesday 11 June 2025 12:06 AM IST

തൃശൂർ: ഇ.എം.എസ് സ്മൃതിയോടനുബന്ധിച്ച് കോസ്റ്റ്‌ഫോർഡും വർഗബഹുജന സംഘടനകളും സംയുക്തമായി മാറുന്ന ലോകവും കേരളവും എന്ന വിഷയത്തിൽ 13,14 തീയതികളിൽ തൃശൂർ റീജണൽ തിയേറ്ററിൽ ദേശീയ സെമിനാർ നടത്തും. 13ന് രാവിലെ 9.30ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സീതാറാം യെച്ചൂരി സ്മരണിക പ്രകാശനവും ചടങ്ങിൽ നടക്കും. വളരുന്ന അസമത്വം സംബന്ധിച്ച് മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രസംഗിക്കും. വിവിധ സെഷനുകളിലായി പൊളിറ്റ് ബ്യൂറോ അംഗം യു.വാസുകി,വിജ്ഞാന സമ്പദ് വ്യവസ്ഥ എന്ന വിഷയത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഡോ.തോമസ് ഐസക്,ഡോ.കെ.പി.അരവിന്ദൻ,ഡോ.അൻവർ സാദത്ത്,ഡോ.സംഗീത ചേനംപുല്ലി നവകേരളം എന്ന വിഷയത്തിൽ മന്ത്രി ഡോ.ആർ.ബിന്ദു,മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്,പ്ലാനിംഗ് ബോർഡംഗം ഡോ.ജിജു പി.അലക്‌സ്,ഡോ.ടി.എസ്.ശ്യാംകുമാർ എന്നിവർ സംസാരിക്കും. 14ന് രാവിലെ 9.45ന് നവ ഉദാരവത്കരണവും നവഫാസിസവും എന്ന വിഷയത്തിൽ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ.പ്രഭാത് പട്‌നായിക് സംസാരിക്കും. ഡോ.എസ്.അഭിലാഷ്,പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ,മന്ത്രി കെ.എൻ.ബാലഗോപാൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,ഡോ.സുനിൽ പി. ഇളയിടം എന്നിവർ പങ്കെടുക്കും.