കോൺഗ്രസ് പ്രതിഷേധം
Wednesday 11 June 2025 12:08 AM IST
അടൂർ : മിത്രപുരം നാൽപ്പതിനായിരംപടി ഗാന്ധിനഗർ ലക്ഷം വീട് ഉന്നതി റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഒന്നാംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസ് വാർഡ് പ്രസിഡന്റ് വി.വി.വർഗീസിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, ബാബു ദിവാകരൻ, ഉമ്മൻ തോമസ്, ഷിബു ചിറക്കരോട്ട്, സൂസി ജോസഫ്, ഗോപു കരുവാറ്റ, കെ.പി.ആനന്ദൻ, കോശി മാണി, തൗഫീഖ് രാജൻ, ലിനെറ്റ് എബ്രഹാം, ജെയ്‌സൺ ഫിലിപ്പ്, ഡി.സുരേന്ദ്രൻ, സുനിൽ കുമാർ, രാജേഷ് കോട്ടപ്പുറം, ഉത്തമ കുമാർ എന്നിവർ പ്രസംഗിച്ചു.