ക്ഷീരവികസന സംഗമം
Wednesday 11 June 2025 12:09 AM IST
ഇലന്തൂർ : ഈസ്റ്റ് ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണവിഭാഗത്തിന്റയും ഇലന്തൂർ ക്ഷീര വികസന യൂണിറ്റിന്റെയും വാര്യാപുരം മിൽമ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ക്ഷീര വികസന സംഗമം ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് ഉദ്ഘാടനം ചെയ്തു. മിൽമ സംഘം പ്രസിഡന്റ് എം.ബി.സത്യൻ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിത്സൻ ചിറക്കല, പഞ്ചായത്തംഗം പി.എം.ജോൺസൺ, ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വാ, ക്ഷീര വികസന ഓഫീസർ എസ് മഞ്ജു, ക്വാളിറ്റി കാൺട്രോളർ ഓഫീസർ ഒ.ബി.മഞ്ജു, നീതു കൃഷ്ണൻ, കെ.വി.രാജി എന്നിവർ പ്രസംഗിച്ചു.