കൽസുബായ് കീഴടക്കി സോനു സോമൻ
Wednesday 11 June 2025 12:12 AM IST
അടൂർ : മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കൾസുബായി കീഴടക്കി സഞ്ചാരിയും അടൂർ സ്വദേശിയുമായ സോനു സോമൻ. മഹാരാഷ്ട്രയിലെ എവറസ്റ്റ് എന്ന് വിളിപ്പേരുള്ള ഈ കൊടുമുടിയിലാണ് പ്രശസ്തമായ കൾസുബായ് ക്ഷേത്രം.
1,646 മീറ്റർ (5,400 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൾസൂബായി കൊടുമുടി മഹാരാഷ്ട്രയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം കൂടിയാണ്. പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചാണ് സോനു സോമൻ ഈ ദൗത്യം പൂർത്തിയാക്കിയത്. ട്രക്കിങ്ങ് സമയത്ത് അതിശക്തമായ കാറ്റും മഴയെയും സോനുവിന് നേരിടേണ്ടി വന്നു. നാലുമണിയ്ക്കൂർ കൊണ്ട് തീരേണ്ട ദൗത്യം പൂർത്തീകരിക്കാൻ ആറു മണിക്കൂർ വേണ്ടിവന്നു. ഏവറസ്റ്റ് ബേസ് ക്യാമ്പും ആഫ്രിക്കയിലെ കിളിമഞ്ചാരോയും സോനു കീഴടക്കിയിരുന്നു. ആദി പ്രയാൺ എന്ന പേരിൽ എല്ലാ സംസ്ഥാനങ്ങളിലെയും ഏറ്റവും ഉയരം കൂടിയ പർവതങ്ങൾ കീഴടക്കാനുള്ള സഞ്ചാരത്തിലാണ് സോനു.