തീയതി നീട്ടി

Wednesday 11 June 2025 12:15 AM IST

പത്തനംതിട്ട : കേരളാ ചിക്കൻ പദ്ധതിയുടെ ഭാഗമായി മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആൻഡ് ലിഫ്റ്റിംഗ് സൂപ്പർ വൈസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുളള അപേക്ഷാ തീയതി 13 ലേക്ക് നീട്ടി. മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് യോഗ്യത ബിരുദം, രണ്ടുവർഷത്തെ മാർക്കറ്റിംഗ് പ്രവൃത്തി പരിചയം അല്ലെങ്കിൽ എം.ബി.എ (മാർക്കറ്റിംഗ്), പ്രായപരിധി 30. പ്രതിമാസ ശമ്പളം 20000 രൂപ. യോഗ്യത പ്ലസ് ടു, പൗൾട്രി മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷാ ഫോം www.keralachicken.org.in സൈറ്റിൽ ലഭിക്കും. ഫോൺ : 0468 2221807.