ഡൽഹി ചെസ് : അഞ്ചാം ജയവുമായി നാരായണൻ
Tuesday 10 June 2025 11:17 PM IST
ന്യൂ ഡെൽഹി..... ഡൽഹി ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസിന്റെ അഞ്ചാം റൗണ്ടിലും ജയം നേടി മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ.ബെലറൂസ് ഗ്രാൻഡ് മാസ്റ്റർ മിഹൈൽ നിക്കി ടെൻകോയെയാണ് നാരായണൻ തോൽപിച്ചത്. മറ്റൊരു മലയാളി താരമായ അഹസ്. ഇ.യു. ബംഗാളിന്റെ അഗ്നിവോ ചക്രവർത്തിയെ പരാജയപ്പെടുത്തി നാല് പോയിന്റ് കരസ്ഥമാക്കി.
ബി. കാറ്റഗറി മത്സരത്തിൽ തെലങ്കാനയുടെ അന്തബത്ര സാത്വിക് ചാമ്പ്യനായി. അവസാന മത്സരത്തിൽ കണ്ണൂർ സ്വദേശിയായ അമൽ റൂസിയെയാണ് തോൽപ്പിച്ചത്. അമൽ റൂസി എട്ടാം സ്ഥാനം നേടി. അഭിജിത്ത്.യു പന്ത്രണ്ടാം സ്ഥാനം നേടി.