ധോണി ഹാൾ ഒഫ് ഫെയിമിൽ

Tuesday 10 June 2025 11:20 PM IST

ദുബായ് : ഇന്ത്യയ്ക്ക് ട്വന്റി-20യിലും ഏകദിനത്തിലും ലോകകപ്പ് സമ്മാനിച്ച നായകൻ മഹേന്ദ്ര സിംഗ് ധോണിയെ ഹാൾ ഒഫ് ഫെയിമിൽ ഉൾപ്പെടുത്തി ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ.16 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 538 മത്സരങ്ങളിൽ നിന്നായി 17266 റൺസ് നേടുകയും 829 പുറത്താക്കലുകളിൽ പങ്കാളിയാവുകയും ചെയ്തത് പരിഗണിച്ചാണ് ഐ.സി.സി തീരുമാനം. 2004ലാണ് ധോണി ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറുന്നത്. 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ചാമ്പ്യൻസ് ട്രോഫിയിലും ധോണിക്ക് കീഴിലാണ് ഇന്ത്യ ജേതാക്കളായത്.