ശശീന്ദ്രൻ കഴിവുള്ള മന്ത്രി: തോമസ് കെ.തോമസ്
Wednesday 11 June 2025 12:39 AM IST
ആലപ്പുഴ: മന്ത്രി എ.കെ.ശശീന്ദ്രനെ പിന്തുണച്ച് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് രംഗത്തെത്തി. ദാരുണ സംഭവമുണ്ടാകുമ്പോൾ ആരും മുതലെടുക്കരുത്. പന്നിക്കുവച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ചപ്പോൾ പെട്ടെന്ന് പ്രതിഷേധം ഉണ്ടാകുന്നതിന് പിന്നിലെ അസ്വാഭാവികതയാണ് മന്ത്രി പറയാൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് കെ.തോമസ്. എന്താണെന്ന് തിരക്കി മനസ്സിലാക്കി തീരുമാനത്തിലേക്ക് പോകണമായിരുന്നു. ശശീന്ദ്രന് കഴിവുകേടുണ്ടോയെന്ന് വിലയിരുത്തേണ്ടത് സർക്കാരാണ്, പ്രതിപക്ഷമല്ല. ചിലർക്ക് അങ്ങനെ പറഞ്ഞാലേ മൈലേജ് കിട്ടൂ. ശശീന്ദ്രൻ കഴിവുള്ള മന്ത്രിയാണ്.