ബേബിജോൺ ഫൗണ്ടേഷൻ മികവ് 2025

Wednesday 11 June 2025 12:03 AM IST
ബേബി ജോൺ ഫൗണ്ടേഷന്റെ മികവ് 2025 ന്റെ ഭാഗമായി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ആർ. എസ്. പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു

നീണ്ടകര: ബേബിജോൺ ഫൗണ്ടേഷൻ 2024-25 അദ്ധ്യയന വർഷത്തിൽ ചവറ നിയോജക മണ്ഡലത്തിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ 500-ൽപരം വിദ്യാർത്ഥികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു.

ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി.സുധീഷ്കുമാർ അദ്ധ്യക്ഷനായി. ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി അഡ്വ.ജസ്റ്റിൻ ജോൺ, കോലത്ത് വേണുഗോപാൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ, സോഫിയ സലാം, മുംതാസ്, പി. ശ്രീകല, താജ് പോരൂക്കര, ഡി.സുനിൽകുമാർ, ജയകുമാർ, ചക്കനാൽ സനൽകുമാർ, അഡ്വ.ജെ.ആർ.സുരേഷ്കുമാർ, അഡ്വ.കാട്ടൂർ കൃഷ്ണകുമാർ, അഡ്വ.വിഷ്ണുമോഹൻ, ആർ.അരുൺരാജ്, കൊച്ചറ്റയിൽ റഷീന, കെ.ബാബു, സുകന്യ, അംബികാദേവി, സോഫിദ നദീർ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്കായി റിട്ട.ഡിവൈ.എസ്.പി ജേക്കബ് ബോധവത്കരണ ക്ലാസെടുത്തു.