സി.പി.ഐ പോസ്റ്ററിൽ ഭാരതാംബ

Wednesday 11 June 2025 12:04 AM IST

കോട്ടയം : ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ വന്നത് വിവാദമായതോടെ പിൻവലിച്ചു. 13 മുതൽ 15 വരെ നടക്കുന്ന സമ്മേളനത്തിന്റെ പ്രചരണാർത്ഥം സമൂഹ മാദ്ധ്യമങ്ങളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു. രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനെതിരെ സി.പി.ഐ പ്രതിഷേധ പരിപാടികൾ നടത്തുന്നതിനിടെയാണ് ഇത്തരത്തിൽ പോസ്റ്റർ പ്രചരിച്ചത്.

അതേസമയം പോസ്റ്റർ വിവാദത്തിൽ സി.പി.ഐയെ പരിഹസിച്ച് ബി.ജെ.പി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി രംഗത്തെത്തി. 'ദേശസ്നേഹികളായ സഖാക്കളെ' ബി.ജെ.പിയിലേക്ക് സ്വാഗതമെന്നായിരുന്നു ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റ്.