മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസ സഹായധനം

Wednesday 11 June 2025 12:09 AM IST

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്യാൻ അനുമതി നൽകിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. പദ്ധതിക്കായി 20.94 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. പദ്ധതി പ്രകാരം, മത്സ്യത്തൊഴിലാളികളിൽ നിന്ന് പരമാവധി 1,500 രൂപ വീതം ഗുണഭോക്തൃ വിഹിതം സമാഹരിക്കുകയും, മറൈൻ മേഖലയിലെ പഞ്ഞമാസങ്ങളായ മേയ്, ജൂൺ, ജൂലായ് മാസങ്ങളിലും ഉൾനാടൻ മേഖലയിലെ പഞ്ഞമാസങ്ങളായ ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ തുല്യവിഹിതമായ 1,500 രൂപ വീതം ചേർത്ത് ആകെ 4,500 രൂപ ഗുണഭോക്താക്കൾക്ക് അനുവദിക്കുകയും ചെയ്യും.