കെനിയയിൽ ബസപകടം: 5 മലയാളികൾക്ക് ദാരുണാന്ത്യം

Wednesday 11 June 2025 1:21 AM IST

നെയ്‌റോബി: ഖത്തറിൽ നിന്ന് കെനിയയിൽ കുടുംബ സമേതം വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് നൂറു മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. ഒന്നര, ഏട്ടു വയസുള്ള രണ്ട് പെൺകുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ച മലയാളികൾ. മരിച്ച ആറാമത്തെയാളെ തിരിച്ചറി‌ഞ്ഞിട്ടില്ല.

26 പേർക്ക് പരിക്കേറ്റു. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ‍ഡ്രൈവറുമടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 14 മലയാളികൾ. മറ്റുള്ളവർ കർണാടക, ഗോവൻ സ്വദേശികൾ.

വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവയിലെ ഓളോ ജൊറോക്-നകൂറു ഗിച്ചാഖ മേഖലയിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെ മകൾ ജെസ്ന (29), മകൾ റൂഹി മെഹ്റിൻ (ഒന്നര) , പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ഗീത ഷോജി ഐസക്ക് (58) എന്നിവരാണ് മരിച്ചത്. ജസ്നയുടെ ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർക്കടക്കം പരിക്കേറ്റു. ഇവരെ നെയ്റോബി, അഗാക്കാൻ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഖത്തറിൽ എയർപോർട്ട് മെയിന്റനൻസ് കമ്പനി ഉദ്യോഗസ്ഥനായ ജോയലിന്റെ ട്രാവൽ കമ്പനിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്. മരിച്ച റിയയും കുടുംബവും ആറ് വർഷമായി ഖത്തറിലാണ്. പുത്തൻപുരയിൽ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് റിയ.ഇരട്ട സഹോദരി: ഷിയ. സഹോദരൻ: റിഷി.

ഖത്തറിൽ കുടുംബസമേതം കഴിയുന്ന മലയാളികളടക്കം ബലി പെരുന്നാൾ അവധിക്കാണ് കെനിയയിലേക്ക് പോയത്. നകൂറുവിൽ നിന്ന് ന്യാഹുരുവിലെ റിസോർട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി ന്യാഹുരുവിലെ റിസോർട്ടിൽ തങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. കെനിയയിലെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെ തിരികെ ഖത്തറിലേക്കു മടങ്ങാനിരിക്കെയായിരുന്നു അപകടം.

മ​ല​യാ​ളി​ക​ളു​ടെ​ ​വി​യോ​ഗ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​നു​ശോ​ചി​ച്ചു.​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​വ​ഴി​ ​ലോ​ക​കേ​ര​ള​ ​സ​ഭാം​ഗ​ങ്ങ​ൾ​ ​ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മം​ ​തു​ട​ങ്ങി.​ ​അ​പ​ക​ട​വി​വ​രം​ ​അ​റി​ഞ്ഞ​യു​ട​ൻ​ ​കെ​നി​യ​യി​ലെ​ ​ലോ​ക​കേ​ര​ള​ ​സ​ഭ​ ​മു​ൻ​ ​അം​ഗ​ങ്ങ​ളാ​യ​ ​ജി.​പി.​രാ​ജ്‌​മോ​ഹ​ൻ,​ ​സ​ജി​ത് ​ശ​ങ്ക​ർ​ ​എ​ന്നി​വ​രും​ ​കേ​ര​ള​ ​അ​സോ​സി​യേ​ഷ​ൻ​ ​ഓ​ഫ് ​കെ​നി​യ​യി​ലെ​ ​അം​ഗ​ങ്ങ​ളും​ ​സ്ഥ​ല​ത്തെ​ത്തി.

നോ​ർ​ക്ക​ ​ഗ്ലോ​ബ​ൽ​ ​കോ​ണ്ടാ​ക്ട് ​സെ​ന്റ​റി​ന്റെ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക് ​ന​മ്പ​റു​ക​ൾ​:​ 18004253939​ ​(​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​ർ,​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​ ​),​ ​+918802012345​ ​(​മി​സ്ഡ് ​കോ​ൾ,​ ​വി​ദേ​ശ​ത്തു​ ​നി​ന്ന്)

ബസ് പലതവണ മലക്കം മറിഞ്ഞു

കനത്ത മഴയിൽ കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടമായി. പലതവണ മലക്കം മറിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ, ബസിന്റെ മേൽക്കൂര തെറിച്ചുപോയി. താഴെയുള്ള ഒരു ഉരുളക്കിഴങ്ങ് തോട്ടത്തിലാണ് ബസ് മറിഞ്ഞുവീണതെന്ന് കെനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.