പതിനേഴുകാരി ഗർഭിണി: എസ്.എഫ്.ഐ നേതാവിനെതിരെ പോക്സോ കേസ്
Wednesday 11 June 2025 12:39 AM IST
കൊല്ലം: പതിനേഴുകാരി ഗർഭിണിയായ സംഭവത്തിൽ സുഹൃത്തായ എസ്.എഫ്.ഐ നേതാവിനെതിരെ പത്തനാപുരം പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് രക്ഷിതാക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് പെൺകുട്ടി പതിനെട്ടുകാരന്റെ പേര് വെളിപ്പെടുത്തിയത്. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ പതിനെട്ടുകാരന് പ്രായപൂർത്തിയായിരുന്നില്ല.