കർഷക തൊഴിലാളി ഫെഡറേഷൻ മാർച്ചും ധർണയും

Wednesday 11 June 2025 12:44 AM IST
കർഷക തൊഴിലാളി ഫെഡറേഷൻ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാേഴിക്കോട് എസ്.വി. മാർക്കറ്റ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ.എം.എസ്.താര ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കർഷക തൊഴിലാളി ഫെഡറേഷൻ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാേഴിക്കോട് എസ്.വി. മാർക്കറ്റ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എം.എസ്. താര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീധരൻപിള്ള അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി ജഗത് ജീവൻലാൽ, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. വാസുദേവൻ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം വിജയമ്മ ലാലി എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ. രവി സ്വാഗതവും ഫെഡറേഷൻ മണ്ഡലം കമ്മിറ്റി അംഗം വസുമതി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. കർഷക തൊഴിലാളികൾക്ക് സമഗ്രമായ ദേശീയ നിയമം പാസാക്കുക, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുക, ജാതി സെൻസസ് നടപ്പാക്കുക, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ 6000 രൂപയായി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും വേതനവും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.