അച്ചൻകോവിലിൽ പഠനോപകരണ വിതരണം

Wednesday 11 June 2025 12:45 AM IST
എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അച്ചകോവിൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.എ. രാജഗോപാൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു

പത്തനാപുരം: വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന അച്ചൻകോവിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ പുനലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്.എഫ്.ഐ ഏരിയ കമ്മിറ്റി തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.ഗോപികൃഷ്ണൻ നിർവഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർമാനുമായ എം.എ. രാജഗോപാൽ പഠനോപകരണ വിതരണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ബിജുലാൽ പാലസ്, വാർഡ് അംഗം സാനുധർമ്മരാജ്, പ്രഥമാദ്ധ്യാപകൻ ബി.എൽ. ജ്യോതി, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് ഷമീം, മുനീഫ്, അരുൺ തുടങ്ങിയവർ സംസാരിച്ചു.