ഭൂസമരത്തിന് പിന്തുണ
Wednesday 11 June 2025 1:13 AM IST
മലപ്പുറം: 21 ദിവസമായി മലപ്പുറം കളക്ട്രേറ്റിന് മുന്നിൽ നടക്കുന്ന ഭൂഅവകാശ സമരം ഭൂമി പതിച്ചു നൽകി അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആദിവാസി ഭൂസംരക്ഷണ ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു . സമരപ്പന്തലിൽ എത്തിയ ഐഖ്യദാർഢ്യ സമിതിഭാരവാഹികളായ സി.പി. കാർത്തികേയൻ , പി. സുന്ദർ രാജ് , അഡ്വ. ഷംസുദ്ദീൻ , അഷറഫ് നാലകത്ത് , അഡ്വ.കെ.പി. റിൻഷിദ, എൻ.വി. മുഹമ്മദലി , മറുവാക്ക് എഡിറ്റർ അംബിക കോഴിക്കോട് എന്നിവർ സംസാരിച്ചു. സമരസമിതി ഭാരവാഹികളായ ഗ്രോ വാസു , ബിന്ദു വൈലാശേരി എന്നിവർ മറുപടി പ്രസംഗം നടത്തി.