സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
Wednesday 11 June 2025 1:16 AM IST
മലപ്പുറം: ആനക്കയം ഗ്രാമ പഞ്ചായത്ത്, ആനക്കയം കുടുംബാരോഗ്യ കേന്ദ്രം, മഞ്ചേരി മെഡിക്കൽ കോളേജ് ഒഫ്താൽമോളജി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.കടമ്പോട് ഓക്സ്ഫോർഡ് കോളേജിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് അടോട്ട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം റഷീദ് അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ഒഫ്താൽമിക് സർജൻ ഡോ.കെ. സ്മിത മുഖ്യപ്രഭാഷണം നടത്തി. ഡയബറ്റിക് റെറ്റിനോപതി, രക്ത സമ്മർദ്ദം, പ്രമേഹം,കാഴ്ച പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.