സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Wednesday 11 June 2025 1:16 AM IST

മ​ല​പ്പു​റം​:​ ​ആ​ന​ക്ക​യം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത്,​ ​ആ​ന​ക്ക​യം​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്രം,​ ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഒ​ഫ്താ​ൽ​മോ​ള​ജി​ ​വി​ഭാ​ഗം​ ​എ​ന്നി​വ​യു​ടെ​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​സൗ​ജ​ന്യ​ ​നേ​ത്ര​ ​പ​രി​ശോ​ധ​ന​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ച്ചു.ക​ട​മ്പോ​ട് ​ഓ​ക്സ്‌​ഫോ​ർ​ഡ് ​കോ​ളേ​ജി​ൽ​ ​ന​ട​ന്ന​ ​ക്യാ​മ്പ് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ടോ​ട്ട് ​ച​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​​കെ.എം​ ​റ​ഷീ​ദ് ​അ​ദ്ധ്യക്ഷ​ത​ ​വ​ഹി​ച്ചു.​ ​മ​ഞ്ചേ​രി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഒ​ഫ്താ​ൽ​മി​ക് ​സ​ർ​ജ​ൻ​ ​ഡോ.​കെ.​ ​സ്മി​ത​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ഡ​യ​ബ​റ്റി​ക് ​റെ​റ്റി​നോ​പ​തി,​ ​ര​ക്ത​ ​സ​മ്മ​ർ​ദ്ദം,​ ​പ്ര​മേ​ഹം,​കാ​ഴ്ച​ ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​ ​ക്യാ​മ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്നു.