കെ.സി.എ ജൂനിയർ അക്കാദമിയിലേക്ക് സെലക്ഷൻ നേടി ഹർഷൻ
Wednesday 11 June 2025 1:18 AM IST
കോട്ടക്കൽ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന ജൂനിയർ അക്കാദമിയിലേക്ക് സെലക്ഷൻ നേടി കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹർഷൻ. കോട്ടൂർ സ്വദേശിയായ എൻ.കെ അനിൽ കുമാറിന്റെയും സി.പി വിഷ്ണു പ്രിയയുടെയും മകനാണ് ഈ 14 കാരൻ. കെസിഎ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും കണ്ണൂരും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി നടത്തിയ ട്രയൽസിൽ മികച്ച പ്രകടനം നടത്തിയാണ് ഹർഷൻ യോഗ്യത നേടിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 12 കുട്ടികളെയാണ് തിരത്തെടുത്തത്.