സിംഗപ്പൂർ അന്വേഷിക്കും
Wednesday 11 June 2025 2:35 AM IST
കൊച്ചി: വാൻ ഹായ് 503 കപ്പൽ തീപിടിച്ചതിനെപ്പറ്റി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി അന്വേഷിക്കും. രക്ഷാപ്രവർത്തനം നിരീക്ഷിക്കുകയാണെന്നും കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അതോറിറ്റിയുടെ വെബ്സൈറ്റിൽ പറയുന്നു. സിംഗപ്പൂരിൽ രജിസ്‌റ്റർ ചെയ്‌തതാണ് കപ്പൽ.