നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പിഎസ് അബു അന്തരിച്ചു
Wednesday 11 June 2025 12:12 PM IST
കൊച്ചി: നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പിഎസ് അബു അന്തരിച്ചു. 92 വയസായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്‌ഷനിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഖബറടക്കം ഇന്ന് രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളിയിൽ നടക്കും.
മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡന്റ് കൂടിയായിരുന്നു പിഎസ് അബു. ഭാര്യ - പരേതയായ നബീസ. മാതാവ് - പരേതയായ ആമിന. മക്കൾ - അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ - മമ്മുട്ടി, സലീം, സൈനുദ്ദീൻ, ജമീസ് അസീബ്. 2020ലായിരുന്നു സുൽഫത്തിന്റെ മാതാവിന്റെ വിയോഗം. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് 78-ാം വയസിലായിരുന്നു നബീസയുടെ മരണം.